ഖമീസ് മുശൈത്ത്- തൃശൂര്‍ തളിയില്‍ സ്വദേശി മാധവന്‍ ചിറ്റിലപ്പറമ്പ് ഹൃ ദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച രാവിലെ നെഞ്ച് വേദന വന്ന ഉടന്‍ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. 20 വര്‍ഷമായി ഖമീസില്‍ മത്അം ജിദ്ദയില്‍ (ഫിഷ്) ജോലി ചെയ്തു വരികയായിരുന്നു .നാട്ടില്‍ പോയി വന്നിട്ട് മൂന്നു മാസമായി. ഭാര്യ രാജി, മക്കള്‍ മജ്ഞു , മനീഷ, മനേഷ്