തിരുവനന്തപുരം- ബന്ധുനിയമനത്തെ തുടര്‍ന്ന് വിവാദത്തിലായ മന്ത്രി കെ.ടി.ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. വിഷയം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചര്‍ച്ച ചെയ്യാനിരിക്കെയാണ് കൂടിക്കാഴ്ച.
ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ ന്യായീകരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കയാണ്. വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കിയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി.അദീബിനെ നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം.
നിയമനത്തിനായി അപേക്ഷിച്ച നാലു പേര്‍ കെ.ടി ജലീലിന്റെ ബന്ധുവായ അദീപിനെക്കാള്‍ യോഗ്യതയുള്ളവരാണെന്ന് തെളിഞ്ഞിരുന്നു. അപേക്ഷ തള്ളിയവരില്‍ എസ്.ബി.ഐ ഉദ്യോഗസ്ഥനുമുണ്ട്.
ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് സമരരംഗത്തുണ്ട്.