റിയാദ് - വ്യാഴാഴ്ച്ച മുതൽ ഞായർ വരെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ പൊടിക്കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളി, ശനി ദിവസങ്ങളിൽ മക്ക പ്രവിശ്യയിൽ മക്ക, തായിഫ്, അൽകാമിൽ, റനിയ, തുർബ, ഖുലൈസ്, അദം, മോയ എന്നിവിടങ്ങളിൽ ശക്തമായ മഴക്കും ജിദ്ദ, തുവൽ, ശുഅയ്ബ, ലൈത്ത്, ഖുൻഫുദ എന്നിവിടങ്ങളിൽ ഇടത്തരം ശക്തിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്.
മഹ്ദുദ്ദഹബ്, ഹനാകിയ അടക്കം മദീന പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിലും തബൂക്ക്, തൈമാ, അൽവജ്, ഉംലജ്, ഹാല അമ്മാർ, അൽബാഹ, ബൽജുർഷി, മന്ദഖ്, മഖ്‌വാ, ഖിൽവ, അബഹ, ഖമീസ് മുശൈത്ത്, മഹായിൽ, ബീശ, അൽനമാസ്, മജാരിദ, അൽബിർക്, ഫൈഫ, ആരിദ, ഖോബ, ഹുറൂബ്, സ്വബ്‌യ, സ്വാംത, ബേശ്, അൽത്വിവാൽ, അൽഖസീം പ്രവിശ്യയിലെ ഉനൈസ, ബുറൈദ, അൽറസ്, ബുകൈരിയ, മിദ്‌നബ്, റിയാദ് പ്രവിശ്യയിലെ റിയാദ്, അൽഖർജ്, അഫീഫ്, ദവാദ്മി, ഖുവൈഇയ, മജ്മ, സുൽഫി, ശഖ്‌റാ, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ മഴക്കു സാധ്യതയുണ്ട്.
ഹായിൽ, ബഖ്ആ, അൽഹായിത്, ഗസാല, ദമാം, ദഹ്‌റാൻ, അൽഹസ, അൽകോബാർ, ഹഫർ അൽബാത്തിൻ, ഖൈസൂമ, ഖഫ്ജി, നഈരിയ, അൽജൗഫ് പ്രവിശ്യയിലെ സകാക്ക, ദോമത്തുൽജന്ദൽ, ഖുറയ്യാത്ത്, ത്വബർജൽ, ഉത്തര അതിർത്തി പ്രവിശ്യയിലെ അറാർ, റഫ്ഹ, തുറൈഫ് എന്നിവിടങ്ങളിലും ഞായർ വരെയുള്ള ദിവസങ്ങളിൽ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറഞ്ഞു.