റിയാദ്- പൊന്നാനി പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന അബ്ദുല്ലത്തീഫ് മൂസ മാക്കനാകത്ത് (40) ബത്ഹ മര്‍ക്കബിലെ റൂമില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 15 വര്‍ഷമായി സൗദിയിലുണ്ട്. സറീനയാണ് ഭാര്യ. ജസ്‌ന, മുഹമ്മദ് ഷിയാന്‍, മുഹമ്മദ് നാസില്‍ മക്കളാണ്. ശുമേസി ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി നേതാക്കളായ സിദ്ദീഖ് തുവ്വൂര്‍, ശംസു പൊന്നാനി എന്നിവര്‍ രംഗത്തുണ്ട്.