Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ രാജാവ് ഖസീമില്‍; തടവുകാരെ മോചിപ്പിക്കും

റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഖസീം പര്യടനം തുടങ്ങി. ഖസീം എയര്‍പോര്‍ട്ടില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും അദ്ദേഹത്തെ സ്വീകരിച്ചു.
സൗദിയിലെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് രാജാവ് ഖസീമിലെത്തിയത്.
മേഖലയില്‍ നിരവധി പദ്ധതികള്‍ രാജാവ് ഉദ്ഘാടനം ചെയ്യും. 600 ലേറെ പദ്ധതികളാണ് ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനും തയാറായിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസം, പാര്‍പ്പിടം, റോഡ് വികസനം, പരിസ്ഥിതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ പദ്ധതികള്‍ക്ക് 1600 കോടി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മേഖലയില്‍ സാമ്പത്തിക കുറ്റങ്ങളുടെ പേരില്‍ ജയിലിലടച്ചവരെ മോചിപ്പിക്കാന്‍ രാജവ് ഉത്തരവായിട്ടുണ്ട്. ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരൊഴികെയുള്ള തടവുകാരെയാണ് മോചിപ്പിക്കുക. സാമ്പത്തിക ശേഷിയില്ലാത്തവരുടെ 10 ലക്ഷം റിയാലില്‍ കൂടതലല്ലാത്ത ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനാലാണ് ഇവര്‍ക്ക് മോചനം സാധ്യമാകുന്നത്.

വിഡിയോ കാണാം

 

Latest News