റിയാദ്- എക്‌സിറ്റ് 21 ലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ച മലയാളി പത്തനംതിട്ട റാന്നി സ്വദേശി ലിബിനേഷാണെന്ന് തിരിച്ചറിഞ്ഞു. റിയാദ്-അല്‍ ഖര്‍ജ് റോഡില്‍ പെട്രോള്‍ ടാങ്കറും ഡയനയും തമ്മില്‍ കൂട്ടിയിടിച്ച് ടാങ്കര്‍ ഡ്രൈവര്‍ ലിബിനേഷിന് പരിക്കേറ്റുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്ന് അറിഞ്ഞിരുന്നില്ല.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
റെഡ്‌ക്രോസാണ് യുവാവിനെ അല്‍ഈമാന്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.