ദുബായ്- ഇത്രയും വലിയൊരു ദീപാവലി ആഘോഷം യു.എ.ഇയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഔദ്യോഗിക ആഘോഷങ്ങളായിരുന്നു ഇത്തവണത്തെ സവിശേഷത. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കരിമരുന്ന് പ്രയോഗം. ആനന്ദലബ്ധിക്കിനിയെന്തുവേണം?
വലിയ ആഹ്ലാദത്തോടെയാണ് യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം ഇത്തവണ ദീപാവലി ആഘോഷിച്ചത്. പടക്കംപൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും അവര്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.
യു.എ.ഇ ഭരണാധികാരികളെ ഇന്ത്യക്കാരുടെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നതാണ് അവരുടെ ഉദാരമായ സമീപനമെന്ന് പലരും പ്രതികരിച്ചു. ഓരോ വര്‍ഷം കഴിയുംതോറും ഈ സൗമനസ്യം വര്‍ധിച്ചുവരികയാണ്. ഓരോ ഇന്ത്യക്കാരനും അവരോട് കടപ്പെട്ടിരിക്കുന്നു- യു.എ.ഇയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ബുക്‌സാനി പറഞ്ഞു.