ജിദ്ദ- കഴിഞ്ഞ ശനിയാഴ്ച ജിദ്ദ റുവൈസില്‍ ഷോക്കേറ്റ് മരിച്ച തുവ്വൂര്‍ സ്വദേശി പുത്തൂര്‍ നിയാസിന്റെ മയ്യിത്ത് ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം അഞ്ച് മണിക്ക് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും.
ബുധനാഴ്ച രാവിലെ 9.30ന് മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിന് പിറകുവശത്തുള്ള മസ്ജിദില്‍ ജനാസ നമസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിദ്ദയില്‍ ജോലി ചെയ്യുന്ന പിതാവ് പുത്തൂര്‍ അബു, സഹോദരി ഭര്‍ത്താവ് ശാഫി എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി സാബില്‍ മമ്പാട്, സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി. റൈഹാനത്ത് ആണ് മരിച്ച നിയാസിന്റെ മാതാവ്. ഭാര്യ: റിന്‍ഷിദ. ഷഹാസ് അമന്‍ (രണ്ട് വയസ്) ഏക മകനാണ്.