കരുനാഗപ്പള്ളി- പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ മാതാവ് അസ്്മാ ബീവി (70) നിര്യാതയായി. കരുനാഗപ്പള്ളി മൈനഗപ്പള്ളി ടി.എ. അബ്ദുമാസ്റ്ററുടെ ഭാര്യയാണ്.
അസുഖബാധിതയായ ഉമ്മയെ സന്ദര്‍ശിക്കുന്നതിന് വിചാരണക്കോടതി അനുവദിച്ചതിനാല്‍ മഅ്ദനി കേരളത്തിലുണ്ട്. ഈ മാസം 12 വരെ അദ്ദേഹത്തിനു കേരളത്തില്‍ തങ്ങാന്‍ അനുവാദമുണ്ട്.