ജിദ്ദ- ലിഫ്റ്റ് തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് തൽക്ഷണം മരിച്ചു. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ആണ് മരിച്ചത്. ജോലി സ്ഥലത്ത് ലിഫ്റ്റ് ദേഹത്ത് വീണാണ് അപകടമുണ്ടായത്. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനായിരുന്നു. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു.രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്. ഭാര്യയേയും ചെറിയ കുട്ടിയേയും അടുത്ത മാസം നാട്ടില്‍നിന്ന് കൊണ്ടുവരാനുള്ള തയാറെടുപ്പിലായിരുന്നു.