Sorry, you need to enable JavaScript to visit this website.

ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട് യുവാവ് വാഹനമിടിച്ച് മരിച്ച കേസിൽ സസ്‌പെൻഷൻ

കോഴിക്കോട്- വാഹനപരിശോധനക്കിടെ സനൽ കുമാർ എന്ന യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയെ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഡിവൈ.എസ്.പി ഹരികുമാറിനെ സസ്‌പെന്റ് ചെയ്ത കാര്യം അറിയിച്ചത്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ഇന്ന് പുലർച്ചെയാണ് വാഹനം മാറ്റിയിടുന്നതിനുള്ള തർക്കത്തിനിടെ സനൽ കുമാർ വാഹനമിടിച്ച് മരിക്കുകയായിരുന്നു. ഡിവൈ.എസ്.പി ഇദ്ദേഹത്തെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് ഇതുവഴി വന്ന വാഹനമിടിച്ചാണ് സനൽകുമാർ മരിച്ചത്. ഹരികുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തവിട്ടു.
 

Latest News