Sorry, you need to enable JavaScript to visit this website.

സൗദിയിലെ കാലാവസ്ഥാ വ്യതിയാനം: കിംവദന്തി പ്രചരിപ്പിച്ചാൽ ശിക്ഷ


പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം


റിയാദ് - കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രവചനങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പിലെ നിയമകാര്യ വിഭാഗം മേധാവി ഫൈസൽ അൽസവാത് മുന്നറിയിപ്പ് നൽകി. 
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് തെറ്റായ പ്രവചനങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കും. 
ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇക്കാര്യത്തിൽ സൈബർ സെക്യൂരിറ്റി ഡയറക്ടറേറ്റുമായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് സഹകരിക്കുന്നുണ്ട്. 
വ്യാജവും തെറ്റായതുമായ കാലാവസ്ഥാ പ്രവചനങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കണ്ടെത്തും. രാജ്യത്തെ നിയമം ലംഘിക്കുന്നതിനും സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതിനും അവരെ പ്രോസിക്യൂട്ട് ചെയ്യും. ഇക്കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷനുമായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് ഏകോപനം നടത്തുമെന്നും ഫൈസൽ അൽസവാത് പറഞ്ഞു. 

Latest News