മസ്കത്ത്- ഒമാനില്‍ വിസ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തിലായി. വിസ പുതുക്കുമ്പോള്‍ നല്‍കേണ്ട തുക ഇനി നേരത്തെ ഈടാക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള ഫോം, പ്രിന്റ് എടുക്കുമ്പോള്‍ തന്നെ വിസ നിരക്ക് ഈടാക്കുന്ന നിയമമാണ് പ്രാബല്യത്തില്‍ വന്നത്. വിസ പുതുക്കുന്നതില്‍ കാലതാമസം വരുത്തിയാലുള്ള പിഴയും ഇതോടൊപ്പം അടക്കണം.
റോയല്‍ ഒമാന്‍ പോലീസ് വെബ്‌സൈറ്റില്‍നിന്നാണ് പ്രിന്റ് എടുക്കേണ്ടത്. നേരത്തെ ഇത്തരത്തില്‍ ഫോം പ്രിന്റ് ചെയ്ത് പൂരിപ്പിച്ച് മറ്റു രേഖകള്‍കൂടി സമര്‍പ്പിക്കുമ്പോഴാണ് വിസ നിരക്കും പിഴയും ഈടാക്കിയിരുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സി വിഭാഗത്തിലാണ് വിസ രേഖകള്‍ സമര്‍പ്പിച്ചിരുന്നത്. അവിടെത്തന്നെയാണ് ഇനിയും രേഖകള്‍ സമര്‍പ്പിക്കേണ്ടത്.