ദമാം- ദമാമില്‍ മലപ്പുറം സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അരീക്കോട് വിളയില്‍ താഴെ അമ്പാലില്‍ സുന്ദരന്‍ (43 ) ആണ് ദമാമില്‍ ടോയോട്ടക്ക് സമീപം ഇദ്ദേഹം നടത്തിവരുന്ന കാര്‍ ആക്‌സസറീസ് ഷോപ്പിനകത്ത് തൂങ്ങി മരിച്ചത്.
മൃതദേഹം ദമാം മെഡിക്കല്‍ കോംപ്ലകസ് മോര്‍ച്ചറിയിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. ഭാര്യ: ഷൈനി. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്.