ദുബായ്- പിതാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന സൗദി രാജാവ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ വാഗ്ദാനത്തിൽ വിശ്വാസമുണ്ടെന്ന് ജമാൽ ഖശോഗിയുടെ മക്കൾ. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലണ് ഖശോഗിയുടെ മകൻ സലാഹ് ഖശോഗിയും അബ്ദുല്ലയുമാണ് ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ രണ്ടിന് കാണാതായ ജമാൽ ഖശോഗി കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഖശോഗിയുടെ മൃതദേഹം കണ്ടെടുത്ത് മദീനയലെ ജന്നത്തുൽ ബഖീഅയിൽ മറവ് ചെയ്യണമെന്നും മക്കൾ അഭ്യർത്ഥിച്ചു. ഖശോഗിയുടെ മരണം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജമാൽ ഖശോഗി ഒരിക്കലും വിമതപ്രവർത്തനം നടത്തിയിട്ടില്ലെന്നും രാജഭരണത്തെ പിന്തുണച്ചിരുന്നതായും മക്കൾ പറഞ്ഞു.