Sorry, you need to enable JavaScript to visit this website.

ആചാര ലംഘനമുണ്ടായാല്‍ നട അടക്കുമെന്ന് മേല്‍ശാന്തി; നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട- ഇന്നു വൈകുന്നേരം അഞ്ചു മണിയോടെ നട തുറക്കാനിരിക്കുന്ന ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ കയറി ആചാര ലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ശബരിമല സുരക്ഷാ ചുതമലയുള്ള ഐ.ജി അജിത്ത് കുമാര്‍ സന്നിധാനത്തെത്തി മേല്‍ശാന്തിയെ കണ്ടിരുന്നു. യുവതികള്‍ വീണ്ടുമെത്തിയാല്‍ വീണ്ടും ശുദ്ധികലശ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. ചിത്തിര ആട്ടത്തിരുനാളിനോടനുബന്ധിച്ചാണ് ഇന്ന് നട തുറക്കുന്നത്. ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മേല്‍ശാന്തി പറഞ്ഞു. 

അതിനിടെ രാവിലെ ശബരിമലയിലേക്ക് എത്തിയ തീര്‍ത്ഥാടകരെ കടത്തി വിടാത്തതില്‍ പ്രതിഷേധം ശക്തമാതോടെ നിലയ്ക്കലില്‍ നിന്ന് രണ്ടു വാഹനങ്ങള്‍ വീതം പോലീസ് കടത്തി വിട്ടു തുടങ്ങി. നിശ്ചിത ഇടവേളകളിലാണ് വാഹനങ്ങള്‍ കടത്തി വിടുകയെന്നും പോലീസ് അറിയിച്ചു. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടഞ്ഞത്. നിലയ്ക്കല് വരെ മാത്രമെ വാഹനങ്ങള്‍ കടത്തി വിടൂ. നിലയ്ക്കലെത്തിയ കാല്‍നടയാത്രക്കാരായ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. യുവതികളെത്തിയാല്‍ നിയന്ത്രിക്കുന്നതിന് 15 മുതിര്‍ന്ന വനിതാ പോലീസുകാരെ വലിയ നടപ്പന്തലില്‍ നിയോഗിച്ചു.
 

Latest News