മദീന- ഫുട്‌ബോൾ കളിക്കാരുടെയും ക്ലബുകളുടെയും സംയുക്ത കൂട്ടായ്മ മദീന ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ (മിഫ) നിലവിൽവന്നു. സൗദി ഇന്ത്യൻ ഫുട്‌ബോൾ കോൺഫെഡറേഷനു കീഴിലാണ് മിഫ പ്രവർത്തിക്കുക. ഫിഫ നിയമാവലിയും കെ.എഫ്.എ നിയമാവലിയും ഉൾപ്പെടുത്തി സൗദി നിയമങ്ങൾക്കനുസൃതമായാണ് അസോസിയേഷൻ പ്രവർത്തിക്കുക എന്ന് ജനറൽ സെക്രട്ടറി എ.പി. കബീർ വല്ലപ്പുഴ അറിയിച്ചു. ലീഗ് അടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാനും കളിക്കാർക്ക് സഹായങ്ങൾ നൽകാനും അസോസിയേഷന് പദ്ധതിയുണ്ട്. പന്ത്രണ്ടോളം ക്ലബ്ബുകൾ മിഫയിൽ അംഗത്വമെടുത്തിട്ടുണ്ട്.
മദീനയിലെ താക്കോമ ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗം അൽ അബീർ മെഡിക്കൽ സെന്റർ മാനേജർ ബാസിൽ അലി ഉദ്ഘാടനം ചെയ്തു. ആഷിക് പൊന്നാനി സ്വാഗതവും കബീർ വല്ലപ്പുഴ ആമുഖ പ്രസംഗവും നിർവഹിച്ചു. ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി മുജീബ് ഉപ്പട ലോഗോ പ്രകാശനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു. ബാവ കാവുങ്ങൽ നന്ദി പറഞ്ഞു.
മിഫ ഭാരവാഹികളായി ഹിഫ്‌സുറഹ്മാൻ (പ്രസിഡന്റ്), എ.പി കബീർ വല്ലപ്പുഴ (ജനറൽ സെക്രട്ടറി), അജ്മൽ മൂഴിക്കൽ (ട്രഷറർ), ഷാനവാസ് (ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ), ബാവ കാവുങ്ങൽ (ടെക്‌നിക്കൽ കൺവീനർ), അമീർ, മനാഫ്, റഫീഖ്, മൂസ, ഫിറോസ് ബാബു (വൈസ് പ്രസിഡന്റ്), ജാഫർ, സുഹൈൽ, സാഫിർ, നിഷാദ്, ഷമീർ എം (ജോ. സെക്രട്ടറി), ഫാഇസ് കിഴക്കേതിൽ, ഫൈസൽ, ശിഹാബ്, അൻവർഷാ, ഇബ്രാഹീം, റമീസ് (ടെക്‌നിക്കൽ വൈസ് ചെയർമാൻ), ഷാഫി, അജ്മൽ, അസീസ് പട്ടാമ്പി, ഹാരിസ്, ശാഹുൽ (ജോയന്റ് കൺവീനർ), അബ്ദുൽ ഹക്ക്, നിസാർ കരുനാഗപ്പള്ളി, നിഷാദ് അസീസ് കൊല്ലം, അഷ്‌റഫ് ചൊക്ലി, ഉമർ ശരീഫ് കോഴിക്കോട്, സലിം രാമപുരം, ഹംസ മണ്ണാർക്കാട്, അബ്ദുൽ ജലീൽ, മുഹമ്മദ് ഹനീഫ (രക്ഷാധികാരി) എന്നിവരെയും തെരഞ്ഞെടുത്തു. അജ്മൽ മൂഴിക്കൽ നന്ദി പറഞ്ഞു. യോഗം അബ്ദുൽ ഹക്കിനെ റിട്ടേണിംഗ് ഓഫീസറായും നിരീക്ഷകനായി സജി ലബ്ബയേയും തെരഞ്ഞെടുത്തു..
കാരുണ്യ പ്രവർത്തനം നടത്തിവരുന്ന ശരീഫ് പണ്ഡിറ്റ് (കെ.എം.സി.സി). ഷാജഹാൻ തിരുവമ്പാടി (നവോദയ). നിഷാദ് കൊല്ലം ( ഒ.ഐ.സി.സി). അഷ്‌റഫ് ചൊക്ലി (ഐ.എഫ്.എഫ്), ഹുസൈൻ ചോലക്കുഴി (മാപ്പിള കല അക്കാദമി) എന്നിവരെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
മുൻകാല താരങ്ങളായ മുജീബ് ചേനോത്ത്, ഹിഫ്‌സുറഹ്മാൻ, ഉമ്മർ ബജറ്റ്, ഒമർ ശരീഫ് എന്നിവരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മിഫയുടെ രൂപീകരണത്തിനായി പ്രവർത്തിച്ച കബീർ വല്ലപ്പുഴ, ലോഗോ നിർമിച്ച ഫാഇസ് കിഴക്കേതിൽ സജി ലബ്ബ (മീഡിയാ ഫോറം), നിസാർ (മീഡിയ വൺ) എന്നിവർക്കും പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു.