ജിദ്ദ- തനിമ ജിദ്ദ നോർത്ത് സോൺ രണ്ടാഴ്ചയായി നടത്തിവന്ന 'നവകേരള നിർമ്മിതിക്കായി, കോർത്ത കൈയഴിയാതെ' കാമ്പയിൻ സമാപിച്ചു. പിരിസ്ഥിതിക്ക് ആഘാതം സൃഷ്ടിച്ച് നടത്തിയ പ്രവർത്തനങ്ങൾ തിരിച്ചടിയാവുന്നുവെന്നതിന്റെ സൂചനയാണ് നാമനുഭവിച്ച പ്രളയമെന്നും എന്നാൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ജാതി മത ഭേദമെന്യേ ഒത്തൊരുമയോടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചത് ഭാവിയുടെ പ്രതീക്ഷയാണെന്നും നവകേരള നിർമിതിക്കായ് ഈ കോർത്ത കൈയഴിയാതെ നാം മുന്നോട്ട് പോകേണ്ടതുണ്ടെന്നും സമാപന സമ്മേളനത്തിൽ യൂത്ത് ഇന്ത്യ പ്രോവിൻസ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് പറഞ്ഞു.
മജീദ് പൊന്നാനി, ഡോ, ജയശ്രീ എന്നിവർ ആശംസകൾ നേർന്നു. കാമ്പയിന്റെ ഭാഗമായി നടത്തിയ കവിത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഷ ഷിബു, പ്രോത്സാഹന സമ്മാനാർഹരായ റജീന നൗഷാദ്, റൂബി സമീർ എന്നിവർക്കുള്ള സമ്മാന വിതരണം നടത്തി. ഹനീഫ മാസ്റ്റർ, നജിയ എന്നിവർ ഗാനം ആലപിച്ചു. 'പ്രളയം പ്രളയാന്തരം' ഡോക്യുമെന്ററി അവതരിപ്പിച്ചു. തനിമ നോർത്ത് സോൺ രക്ഷാധികാരി സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സുബ്ഹാൻ ഖുർആനിൽ നിന്നും അവതരിപ്പിച്ചു.
കോർഡിനേറ്റർ മുഹമ്മദ് ഇസ്മായിൽ സ്വാഗതവും അബ്ദുശുക്കൂർ അലി നന്ദിയും പറഞ്ഞു.