ദുബായ്- നഗരത്തിലെ തിരക്കേറിയ റോഡുകള്‍ മുറിച്ചുകടക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതിന് പുതിയ മൂന്ന് ഫുട്ട്ബ്രിഡ്ജുകള്‍ നിര്‍മിക്കാന്‍ റോഡ്‌സ് ആന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പദ്ധതി. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനം വൈകാതെ ആരംഭിക്കും.
കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിത ക്രോസിംഗ് ഉറപ്പുവരുത്തുന്നതോടൊപ്പം ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യാന്‍ പുതിയ പാലങ്ങള്‍ ഉപകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. കാല്‍നട യാത്രക്കാരുടെ സുരക്ഷക്ക് തങ്ങള്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ മതാര്‍ അല്‍ തയാര്‍ പറഞ്ഞു.