ജിദ്ദ- സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഇടവിട്ട മഴ തുടരുന്നു. നാളെ വരെ ചില ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നുണ്ട്. പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മദീന, ഖൈബര്‍, യാമ്പു, മക്ക, തായിഫ് എന്നിവടങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണുണ്ടായത്.