കുവൈത്ത് സിറ്റി- ഫലസ്തീനിലെ ഗാസയില്‍നിന്ന് 70 അധ്യാപകര്‍ കുവൈത്തില്‍ ജോലിക്കെത്തി. കുവൈത്ത് സ്കൂളുകളിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്നാണ് ഫലസ്തീനി അധ്യാപകര്‍ എത്തിയത്. വെസ്റ്റ് ബാങ്കില്‍നിന്ന് 37 ഫലസ്തീനി മാത്മാറ്റിക്‌സ് അധ്യാപകര്‍ കഴിഞ്ഞാഴ്ച എത്തിയിരുന്നു. 41 വര്‍ഷം മുമ്പ് 1977 ലായിരുന്നു അവസാനമായി കുവൈത്ത് ഫലസ്തീനി അധ്യാപകരെ നിയമിച്ചത്.