റിയാദ്- സൗദിയുടെ പല ഭാഗങ്ങളിലും പെയ്ത കനത്ത മഴ വ്യാഴാഴ്ച അര്‍ധ രാത്രി വരെ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. രാത്രി 11.55 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.
ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
റാബിഗ്, മസ്തൂറ, നസായിഫ്, അല്‍നുവൈബിഹ്, സ്വഅ്ബര്‍, ദഹബാന്‍, തുവല്‍, അല്‍കാമില്‍, ഖുലൈസ്, അസ്ഫാന്‍ എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.
ആലിപ്പഴ വര്‍ഷത്തോടെ പെയ്യുന്ന മഴ പ്രളയത്തിനിടയാക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.