കോട്ടയം സ്വദേശി ദമാമിൽ വാഹനാപകടത്തില്‍ മരിച്ചു

ദമാം-സൗദി അറേബ്യയിലെ തനാജീബില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. വടവാതൂര്‍ കുളത്തുങ്കല്‍ വീട്ടില്‍ ഷാജി മോന്‍ കെ.ഫിലിപ്പ് (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഇദ്ദേഹം ഓടിച്ചിരുന്ന ഡയ്‌ന വാഹനം മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഇടിച്ചായിരുന്നു അപകടം. നാരിയ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഷാന്റി മാര്‍ക്കോസ് ആണ് ഭാര്യ. രണ്ടു മക്കളുണ്ട്.

 

Latest News