മദീന - മഴയില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് മസ്ജിദുന്നബവികാര്യ വകുപ്പ് സൗജന്യമായി കുടകള്‍ വിതരണം ചെയ്യുന്നു. നൂറുകണക്കിന് കുടകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തു. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുടകള്‍ വിതരണം ചെയ്യുന്നതെന്ന് മസ്ജിദുന്നബവികാര്യ വകുപ്പിനു കീഴിലെ സിയാറ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഹസന്‍ മക്കി പറഞ്ഞു.