മസ്‌കത്ത്- ഒമാനില്‍ ടാക്‌സി നിരക്കുകളില്‍ മാറ്റം. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ ടാക്‌സികള്‍ക്കും മീറ്റര്‍ നിര്‍ബന്ധമാക്കി. 300 ബൈസയാണ് അടിസ്ഥാന നിരക്ക്. കിലോമീറ്ററിന് 130 ബൈസ വെച്ച് കൂടും. മസ്‌കത്തിലായിരിക്കും പദ്ധതി ആദ്യം നടപ്പിലാകുക. പിന്നീട് മറ്റ് ഗവര്‍ണറേറ്റുകളിലേക്ക് വ്യാപിപ്പിക്കും.
ഒരു യാത്രക്കാരനുമായി പോകുമ്പോള്‍ ഇടക്ക് മറ്റൊരു യാത്രക്കാരനെക്കൂടി കയറ്റുന്നത് നിരോധിച്ചതായും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി അഹമ്മദ് അല്‍ ഫുഐസി പറഞ്ഞു. എല്ലാ ടാക്‌സികള്‍ക്കും ഒരു ഓപറേഷന്‍ കാര്‍ഡ് ഉണ്ടാകും. എയര്‍പോര്‍ട്ട്, ഹോട്ടല്‍ ടാക്‌സികള്‍ക്ക് ഈ നിബന്ധനകള്‍ ബാധകമല്ല.