റിപ്പയര്‍ ചെയ്തത് ശരിയായില്ല, കടയിലെ ടിവി സെറ്റുകള്‍ തല്ലിത്തകര്‍ത്തു

ഷാര്‍ജ- തന്റെ ടിവി സെറ്റ് റിപ്പയര്‍ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് രോഷാകുലമായ ഈജിപ്തുകാരന്‍ കടയിലെ നിരവധി ടിവി സെറ്റുകള്‍ തല്ലിത്തകര്‍ത്തു. 100 റിയാല്‍ നല്‍കിയാണ് ഇയാള്‍ ടിവി നന്നാക്കിയത്. എന്നാല്‍ വീട്ടില്‍ ചെന്നു നോക്കിയപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. മടങ്ങിയെത്തിയ ഈജിപ്തുകാരന്‍ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കടയുടമ  തയാറായില്ല.  തുടര്‍ന്ന് മല്‍പ്പിടുത്തമായി. ഒടുവില്‍ ടിവി സെറ്റുകള്‍ തല്ലിത്തകര്‍ത്താണ് അയാള്‍ രോഷം തീര്‍ത്തത്. ഷാര്‍ജയിലെ അല്‍ ഗുവൈര്‍ പ്രദേശത്താണ് സംഭവം. പോലീസ് കേസെടുത്തു.
 

Latest News