ദുബായ്- ദീപാവലിക്ക് മികച്ച വില്‍പന പ്രതീക്ഷിച്ചിരിക്കെ സ്വര്‍ണ വില ഇടിഞ്ഞത് വ്യാപാരികള്‍ക്ക് തിരിച്ചടിയായി. അതേസമയം വിലയിടിവ് പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ഉപഭോക്താക്കള്‍.
24 കാരറ്റ് സ്വര്‍ണത്തിന് 147.50 ദിര്‍ഹമാണ് ഗ്രാമിന് കഴിഞ്ഞ ദിവസം ഈടാക്കിയത്. രണ്ട് ദിവസം മുമ്പത്തെക്കാള്‍ രണ്ട് ദിര്‍ഹം കുറവാണിത്.
22, 21, 18 കാരറ്റ് സ്വര്‍ണത്തിന് കൂടുതല്‍ വിലയിടിവുണ്ട്. വില കുറവായതിനാല്‍ ദീപാവലിക്ക് കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ. പൊതുവേ സ്വര്‍ണവ്യാപാരം കൂടുന്ന സമയമാണ് ദീപാവലി ആഘോഷ വേള.