തിരുവനന്തപുരം- ശ്രീകാര്യം മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലുണ്ടായ തീ നിയന്ത്രണ വിധേയമായി. ആശയങ്കയൊഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ കെ. വാസുകി അറിയിച്ചു. പുലര്‍ച്ചെയോടെയാണ് തീ നിയന്ത്രണ വിധേയമായത്.
നാലുനിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കള്‍ കത്തിയമര്‍ന്ന അഗ്നിബാധയില്‍ 500 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമഗ്ര അന്വേഷണം നടത്തുമെന്ന് അഗ്നിശമന സേന അറിയിച്ചു.