പുതുവത്സരരാവ് ഇത്തവണ ബുര്‍ജ് ഖലീഫയില്‍ കൊഴുക്കും

ദുബായ്- രണ്ടു മാസം തികയുമ്പോള്‍ വരാനിരിക്കുന്ന പുതുവത്സര രാവിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍. നവവത്സര രാത്രിയില്‍ ബുര്‍ജ് ഖലീഫയിലെ കരിമരുന്ന പ്രയോഗം കൂടുതല്‍ വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇമാര്‍. തങ്ങളുടെ ഭാവനയിലുള്ള ബുര്‍ജ് ഖലീഫ ആഘോഷങ്ങളുടെ വീഡിയോ അവര്‍ പുറത്തിറക്കി.
ജനങ്ങളുടെ ആവശ്യം മാനിച്ച് 2019 പുതുവത്സര ദിനത്തില്‍ പരമ്പരാഗത കരിമരുന്നു പ്രയോഗം തിരിച്ചുകൊണ്ടുവരാനൊരുങ്ങുകയാണ് ഇമാര്‍. ടൂറിസ്റ്റുകളും നാട്ടുകാരും പുതിയ വിസ്മയത്തിന് ഒരുങ്ങിക്കൊള്ളാനാണ് ഇമാറിന്റെ വാഗ്ദാനം.
ലെഡ്‌ഷോ, ലേസര്‍ ഡിസ്‌പ്ലേ, കരിമരുന്ന് പ്രയോഗം എന്നിവയെല്ലാം സമഞ്ജസമായി സമ്മേളിപ്പിച്ച ദൃശ്യവിരുന്നായിരിക്കും പുതുവത്സരരാവില്‍ കാണികളെ കാത്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

 

Latest News