അബുദാബി- പത്തു ലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം രണ്ടു കോടി രൂപ) സ്വത്ത് വാങ്ങുകയോ 30 ലക്ഷത്തിലേറെ ദിര്‍ഹം (ഏകദേശം 5.7 കോടി രൂപ) സ്ഥിരനിക്ഷേപം നടത്തുകയോ ചെയ്യുന്നവര്‍ക്ക് ഉപാധികളോടെ സ്ഥിരം വിസ നല്കാന് യു.എ.ഇ ആലോചിക്കുന്നു.
സ്ഥിരം വിസ സംബന്ധിച്ച നയങ്ങളുടെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കാനാണു പദ്ധതി. എമിറേറ്റിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനായി അബുദാബി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രഥമ നിക്ഷേപക സമ്മേളനത്തെക്കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണു ബയാത് ലീഗല്‍ സര്‍വീസസ് എം.ഡിയും നിയമവിദഗ്ധനുമായ സാം എം. ബയാത് ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യാന്തര നിക്ഷേപകര്‍, ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങി പ്രൊഫഷനലുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പത്തു വര്‍ഷത്തെ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര നിക്ഷേപകര്‍ക്കു നൂറു ശതമാനം ഉടമസ്ഥാവകാശം നല്കുമെന്നു യു.എ.ഇ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വന്‍തോതില്‍ വിദേശ നിക്ഷേപം എത്താന്‍ ഇതിടയാക്കുമെന്നാണു പ്രതീക്ഷ.