തിരുവനന്തപുരം- സന്ദീപാനന്ദയുടെ സാളഗ്രാമത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത്. സ്വിമ്മിംഗ് പൂൾ, ആഡംബര എ.സി റൂമുകൾ, അത്യാധുനിക സൗകര്യങ്ങൾ. അകത്തു കയറിയാൽ ഫൈവ് സ്റ്റാർ ഹോട്ടലിനു തുല്യം. ഹോട്ടലിൽ റൂം ബുക്ക് ചെയ്യുന്നത് പോലെ ഇവിടെ താമസിക്കാനെത്തുന്നവർക്ക് ഓൺലൈൻ ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ വാണിജ്യ സൈറ്റുകളിൽ ഇത് സംബന്ധിച്ച പരസ്യങ്ങളും നൽകിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ പോയാൽ ആത്മീയാനന്ദം വേണമെന്നുള്ളവർക്ക് ഓൺലൈൻ ബുക്ക് ചെയ്ത് ഇവിടെ എത്തിച്ചേരാമെന്നും പറയുന്നു.
സാളഗ്രാമത്തിനകത്ത് കയറിയാൽ ആദ്യം സ്വിമ്മിംഗ് പൂൾ കാണാം. ആശ്രമത്തിലെ ഭവിഷ്യാ സ്‌കൂളിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നീന്തൽ പഠിപ്പിക്കുന്നതിനെന്നാണ് വിശദീകരണം. മഹാഭാരതത്തിലെ സ്ഥലങ്ങൾ കാണിക്കാൻ സന്ദീപാനന്ദ കുട്ടികൾക്കായി ഭാരത പര്യടന യാത്ര സംഘടിപ്പിച്ചിരുന്നു. ഈ തീർത്ഥാടന യാത്രയിൽ പങ്കെടുത്ത കുട്ടികളിൽ രണ്ടു കുട്ടികൾ ഗംഗയിൽ മുങ്ങിമരിച്ചു. നീന്തൽ അറിയാത്തതിനാൽ മുങ്ങിമരിച്ചു എന്നാണ് സന്ദീപാനന്ദയുടെ വിശദീകരണം. അതിനാൽ കുട്ടികൾക്ക് നീന്തൽ പഠിപ്പിക്കുന്നതിനാണത്രേ സ്വിമ്മിംഗ് പൂൾ സ്ഥാപിച്ചത്. എന്നാൽ വിദേശങ്ങളിൽ നൽകിയ പരസ്യത്തിൽ ഹെറിറ്റേജാണെന്നും സ്വിമ്മിംഗ് പൂളും അത്യാധുനിക സൗകര്യങ്ങളും ഉണ്ടെന്ന തരത്തിലും. സാളഗ്രാമം ആശ്രമത്തിലെ റൂമുകളിൽ എ.സി സ്ഥാപിച്ചിട്ടുണ്ട്. എ.സി റൂമിലാണ് സന്ദീപാനന്ദ താമസിക്കുന്നതും. രണ്ട് നിലകളുള്ള വീട്ടിൽ ലിഫ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
നിരവധി വിദേശികൾ ഇവിടെ വന്ന് പോകാറുണ്ടെന്ന് പറയുന്നു. ഹെറിറ്റേജോ ഹോട്ടലോ ആണെങ്കിൽ അത്തരത്തിലുള്ള ലൈസൻസ് എടുക്കണം. വന്നു പോകുന്നവരുടെ വിശദവിവരങ്ങൾ സൂക്ഷിക്കണം. പോലീസിന് എല്ലാ മാസവും റിപ്പോർട്ടും നൽകണം. അതിനാൽ നികുതി വെട്ടിക്കുന്നതിനും പോലീസിനെ കബളിപ്പിക്കുന്നതിനുമാണ് സാളഗ്രാമത്തിന് ആശ്രമം എന്ന പേര് നൽകയിരിക്കുന്നത്.