റിയാദ് - സുൽഫിയിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച പതിവാക്കിയ മൂന്നംഗ ഇന്ത്യൻ സംഘത്തെ റിയാദ് പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. ഏതാനും സ്ഥാപനങ്ങളിൽ ഇവർ കവർച്ചകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇരുപതിനും നാൽപതിനും ഇടക്ക് പ്രായമുള്ളവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി. തുടർ നടപടികൾക്കായി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.