തിരുവനന്തപുരം- ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പരിഭാഷയില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ വി. മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തര്‍ജമയില്‍ പിശകു സംഭവിച്ചുവെന്ന് പറഞ്ഞിരുന്നു. ശബരിമല വിവാദത്തില്‍ കേരള സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്. പ്രസംഗത്തെ ചൊല്ലി സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്.
അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും അദ്ദേഹം പരിഭാഷകനല്ല, ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നും മുരളീധരന്‍ പറഞ്ഞു.