റിയാദ്- തുവൈഖ് ഡിസ്ട്രിക്ടിൽ പ്രവർത്തിച്ചിരുന്ന അച്ചാർ നിർമാണ കേന്ദ്രം നമാർ ബലദിയ അടപ്പിച്ചു. അനാരോഗ്യകരമായ നിലയിൽ അച്ചാറുകൾ തയാറാക്കൽ, സൂക്ഷിക്കൽ, തൊഴിലാളികൾക്ക് ഹെൽത്ത് കാർഡില്ലാതിരിക്കൽ, മോശം ശുചീകരണ നിലവാരം എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങൾ സ്ഥാപനത്തിൽ കണ്ടെത്തി. അച്ചാർ ശേഖരം നഗരസഭാധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനത്തിനെതിരെ മറ്റു ശിക്ഷാ നടപടികളും സ്വീകരിച്ചു.