Sorry, you need to enable JavaScript to visit this website.

ഇവർ വിളമ്പുന്നത് കരുണയുടെ കരങ്ങൾ കൊണ്ടാണ്....

സൗഹൃദം വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ.

ആലുവ- കിഴക്കെ വെളിയത്തു നാട്ടിലെ ഒരു പറ്റം യുവാക്കളുടെ  സൗഹൃദ വാട്ട്‌സാപ്പ് കൂട്ടായ്മ നാടിന് മാതൃകയാകുന്നു. ജീവകാരുണ്യ, സാമൂഹിക സേവന രംഗത്തേക്ക് ചുവടുവെച്ച കൂട്ടായ്മ ഇത്തരം പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നത് പുതുമയാർന്ന രീതിയിലാണ്.
നാട്ടിൽ വിവാഹങ്ങൾക്ക് വിളമ്പുകാരായി ജോലി ചെയ്ത് കിട്ടുന്ന പണമാണ് സന്നദ്ധ സേവനത്തിന് വിനിയോഗിക്കുന്നത്. യൂനിഫോം ധരിച്ച്, മികച്ച നിലയിൽ സേവനം ചെയ്ത യുവാക്കളെ തേടി കൂടുതൽ കല്യാണ ഓർഡറുകൾ വരുന്നുമുണ്ട്. ഇവിടെനിന്ന് ശമ്പളമായി ലഭിക്കുന്ന പണം ഇവർ പൂർണമായും ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുന്നു. 
ഷെമീർ കരിപ്പാലയെന്ന പൊതുപ്രവർത്തകൻ മുതൽ പത്താം ക്ലാസിൽ പഠിക്കുന്ന അൻഷിദ് എന്ന കുട്ടി വരെ കൂട്ടായ്മയിൽ അംഗമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സംഘടിപ്പിക്കാൻ ഒരു ട്യൂഷൻ സെന്റർ ആരംഭിക്കാനുള്ള നീക്കത്തിലാണ് പ്രവർത്തകർ. ഇന്നലെ കല്യാണ സദ്യ വിളമ്പിയ വകയിൽ കിട്ടിയ തുക നിർധനരുടെ ചികിത്സാ സഹായത്തിന്  നൽകുമെന്ന് പ്രസിഡന്റ് ഷഹബാസ്, സെക്രട്ടറി ഷിയാസ് നമ്പ്യാട്ട് എന്നിവർ പറഞ്ഞു.

Latest News