കുവൈത്ത് സിറ്റി - ഇന്ത്യയും കുവൈത്തും ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടമെന്റ് കരാറില്‍ ബുധനാഴ്ച ഒപ്പുവെക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ സാന്നിധ്യത്തിലായിരിക്കും ധാരണപത്രം ഒപ്പുവെക്കുക. ആയിരക്കണക്കിന് ഇന്ത്യന്‍ വേലക്കാരികളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യ-കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമതു യോഗത്തിലാണു ഗാര്‍ഹിക തൊഴിലാളി കരാറിന് ഇരുവിഭാഗവും അംഗീകാരം നല്‍കിയത്. 2014 മുതല്‍ തീരുമാനമാകാതിരുന്ന കരാര്‍ ചര്‍ച്ചകള്‍ ഇതോടെയാണ് ചൂടുപിടിച്ചത്. കുവൈത്ത് സാമൂഹികതൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി വി.കെ. സിംഗ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അക്രഡിറ്റേഷന്‍ പ്രശ്‌നം. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് ഇന്ത്യയില്‍നിന്നു നേരിട്ടുള്ള റിക്രൂട്‌മെന്റ് തുടങ്ങിയ വിഷയങ്ങളും കുവൈത്ത് അമീറുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും എന്നാണ് കരുതുന്നത്.