Sorry, you need to enable JavaScript to visit this website.

മീ ടൂ ആരോപണം കെട്ടിച്ചമച്ചത്-രാഹുൽ ഈശ്വർ

കൊച്ചി- വ്യാജ ആരോപണങ്ങളും ഫെമിനിസ്റ്റ് ഗൂഢാലോചനയും മീടൂ ക്യാമ്പയിനിന്റെ വിശ്വാസ്യത തകർക്കുമെന്നും തനിക്കെതിരായ ആരോപണം തള്ളിക്കളയുന്നുവെന്നും രാഹുൽ ഈശ്വർ. മീ ടുവിനെ പിന്തുണക്കുന്നയാളാണ് താനെന്നും എന്നാൽ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്നും രാഹുൽ പറഞ്ഞു. പതിനഞ്ച് വർഷം മുമ്പ് ഒരു കാര്യം സംഭവിച്ചുവെന്ന് പറഞ്ഞാണ് എനിക്കെതിരെ ആരോപണം വന്നത്. ഇതില്ലെന്ന് എങ്ങിനെയാണ് തെളിയിക്കാനാകുക. ഇത്തരം ആരോപണങ്ങൾ ആരുടെ പേരിലും വന്നേക്കാമെന്നും ആശയപരമായി എതിർപക്ഷത്തുള്ളവരെ ഇല്ലാതാക്കാനുമാണ് നീക്കം നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.
രാഹുൽ ഈശ്വറിനെതിരെ പേരു വെളിപ്പെടുത്താത്ത യുവതി ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. സുഹൃത്തും ആർട്ടിസ്റ്റുമായ സ്ത്രീയുടെ അനുഭവം ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണാണ് ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചത്. രാഹുൽ ഈശ്വർ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടി.വിയിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ച രാഹുൽ കിടപ്പറയിൽ വെച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാൾ പലതവണ ഇത് ആവർത്തിച്ചുവെന്നും അവർ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് രാഹുൽ ഈശ്വർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

 അശ്ലീല വിഡിയോ കാണിച്ച് കടന്നു പിടിച്ച് ചുംബിച്ചു; രാഹുല്‍ ഈശ്വറിനെതിരെ ആരോപണം

ശബരിമല വിഷയത്തിൽ അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ടോ എന്ന ചോദ്യത്തിന് നാളെ മുത്തശ്ശി ദേവകി അന്തർജനം, അമ്മ മല്ലിക നമ്പൂതിരി, ഭാര്യ ദീപ എന്നിവർ നാളെ പത്രസമ്മേളനത്തിൽ ഇതിന് ഔദ്യോഗികമായി മറുപടി പറയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. നവംബർ അഞ്ചിന് അയ്യപ്പവിശ്വാസികളുടെ കൂട്ടായ്മ നടക്കുമെന്നും ഇത് തടയാനാണ് നീക്കം നടക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. തീവ്രഫെമിനിസ്റ്റ് ഗൂഢാലോചനയാണ് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. 


 

Latest News