Sorry, you need to enable JavaScript to visit this website.

മെട്രോ തൂണുകളില്‍ ഇനി കവിത വിരിയും, മ്യൂറല്‍ പദ്ധതിയുമായി ബ്രാന്‍ഡ് ദുബായ്

ദുബായ്- കറാമയില്‍നിന്ന് സത്‌വ വരെ, ജെ.എല്‍.ടിയില്‍നിന്ന് സിറ്റി വാക് വരെ, തെരുവിലെ ചുമര്‍ ചിത്രകല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഭിവൃദ്ധി പ്രാപിക്കുകയാണ് ദുബായില്‍. അതിന് ആക്കം കൂട്ടാന്‍ പുതിയൊരു പദ്ധതിയുമായി വരികയാണ് ദുബായ് മെട്രോ.
ദുബായ് മെട്രോ മ്യൂറല്‍സ് പ്രോജക്ടിന് ചുക്കാന്‍ പിടിക്കുന്നത് ബ്രാന്‍ഡ് ദുബായ് ആണ്. ദുബായ് മെട്രോയുടെ ചില തൂണുകള്‍ രാജ്യാന്തര നിലവാരമുള്ള മ്യൂറല്‍ പെയിന്റിംഗുകള്‍ കൊണ്ട് അലങ്കരിക്കുകയാണ് പദ്ധതി. രണ്ട് അന്താരാഷ്ട്ര പ്രസിദ്ധരായ കലാകാരന്മാരാണ് ഈ സംരംഭവുമായി സഹകരിക്കുന്നത്. പെറുവിലെ ദാനിയല്‍ കോര്‍ടസും ഡൊമിനിക്കയില്‍ ജനിച്ച് മയാമിയില്‍ ജീവിക്കുന്ന എലിയോ മെര്‍കാഡോയും. ഇരുവരും ചേര്‍ന്ന് മെട്രോ തൂണുകളില്‍ വര്‍ണകവിതകള്‍ രചിക്കും. ഡി.ഐ.എഫ്.സിക്കും എമിറേറ്റ്‌സ് ടവേഴ്‌സ് സ്റ്റേഷനുമിടക്കുള്ള തൂണുകളിലാണ് ചിത്രപദ്ധതി. ചിത്രങ്ങള്‍ വരുമ്പോള്‍ തൂണുകള്‍ എങ്ങനെയിരിക്കും എന്നറിയാന്‍ ചില മാതൃകാ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.

 

Latest News