അബുദാബി- ലൂവ്‌റ് അബുദാബിയുടെ വര്‍ണാഭമായ വാര്‍ഷികാഘോങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രമുഖ ബ്രിട്ടീഷ് ഗായിക ദുവ ലിപ എത്തുന്നു. നവംബര്‍ 11 നാണ് ലിപയുടെ സംഗീതരാവ്. 22 കാരിയായ ലിപ സംഗീതലോകത്ത് ഇന്നറിയപ്പെടുന്ന ഏറ്റവും പ്രശസ്തയായ ബ്രിട്ടീഷുകാരിയാണ്.
നവംബര്‍ എട്ടിന് തുടങ്ങി 11 ന് സമാപിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കായി നിരവധി പരിപാടികളാണ് മ്യൂസിയം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. കലാ പ്രകടനങ്ങളും ശില്‍പശാലകളും സംഗീത പരിപാടികളും ഇതിലുള്‍പ്പെടുന്നു. ലോകപ്രശസ്തമായ നിരവധി ചിത്രങ്ങള്‍ ഈ ദിവസങ്ങളില്‍ ആസ്വാദകര്‍ക്കായി ലൂവ്‌റിലെത്തുന്നുണ്ട്.