ദുബായ്- പുതിയ 100 ദിര്‍ഹം നോട്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ചൊവ്വാഴ്ച മുതല്‍ പുതിയ നോട്ട് ഇടപാടുകള്‍ക്കായി വിതരണം ചെയ്യും.
പുതിയ സുരക്ഷാ സവിശേഷതകളോടെയാണ് നോട്ട് ഇറക്കിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. നോട്ടിന്റെ മുന്‍വശത്ത് ഈ സവിശേഷതകള്‍ കാണാന്‍ കഴിയും.
ചൊവ്വാഴ്ച മുതല്‍ നോട്ട് പ്രാബല്യത്തില്‍ വരുമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ പത്രങ്ങളില്‍ നല്കിയ പരസ്യങ്ങളില്‍ ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള നൂറ് ദിര്‍ഹം നോട്ടുകളോടൊപ്പം പുതിയ നോട്ടുകളും ഉപയോഗിക്കും.
നോട്ടിന്റെ ഇടതുവശത്ത് താഴെ മൂലക്കായി 100 എന്നെഴുതിയ ഭാഗത്ത് നിറങ്ങള്‍ മാറിവരുമെന്നതാണ് പ്രധാന മാറ്റം. നോട്ട് കുലുങ്ങുമ്പോള്‍ ഇവിടെ നല്കിയ പച്ചനിറം നീലയായി മാറുകയും മുകള്‍ഭാഗത്തുനിന്ന് താഴേക്ക് ഒരു പ്രകാശം നീങ്ങുന്നതായി തോന്നുകയും ചെയ്യും.