ഷാര്‍ജ- അല്‍ ദൈദ് റോഡില്‍ ഹൈവേ മേല്‍പാലത്തിന് മുകളില്‍നിന്ന് ചാടി 38 കാരി ജീവനൊടുക്കി. പാലത്തില്‍നിന്ന് റോഡിലേക്ക് ചാടിയ യുവതിയുടെ ശരീരം ശ്രദ്ധിക്കാതെ അതിവേഗത്തില്‍ വന്ന കാര്‍ അവരുടെ ദേഹത്ത് കയറിയിറങ്ങി.
ഏഷ്യക്കാരിയായ യുവതി തല്‍ക്ഷണം മരിച്ചു. പ്രാഥമിക അന്വേഷണം തുടങ്ങിയതായും സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് കരുതുന്നത്. തിരക്കേറിയ റോഡില്‍ ഇതുമൂലം അല്‍പസമയം ഗതാഗതം മന്ദഗതിയിലായെങ്കിലും പോലീസും ട്രാഫിക് വകുപ്പും ചേര്‍ന്ന് സ്ഥിതിഗതികള്‍ അതിവേഗം പൂര്‍വസ്ഥിതിയിലാക്കി.
പട്രോള്‍ പോലീസ് രംഗത്തിറങ്ങുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.