തിരുവനന്തപുരം- ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ശബരിമലയില്‍ യുവതീപ്രവേശമുണ്ടായാല്‍ കൈമുറിച്ചു ചോരവീഴ്ത്തി നടയടയ്ക്കാന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.
കൊച്ചി സിറ്റി പോലീസ് തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. എറണാകുളത്തു പത്രസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതോടെ രാഹുല്‍ പിന്‍മാറിയിരുന്നു. കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതിയിലാണ് നടപടി. രാഹുല്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഗൂഢാലോചനയുടെ ചെറിയൊരംശം മാത്രമാണു പുറത്തുവന്നതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
ആന്‍ഡ്രോയിഡ്
ആപ്പിള്‍