കുവൈത്ത് സിറ്റി- വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. വിദേശികളുടെ രക്ഷിതാക്കള്‍, പങ്കാളികള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള കുടുംബ സന്ദര്‍ശക വിസയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഈടാക്കുന്നതിനുള്ള സംവിധാനംകൂടി ഏര്‍പ്പെടുത്തുന്നതോടെ ഇത് നിലവില്‍ വരും. അടുത്തവര്‍ഷം മധ്യത്തോടെ ഇത് പ്രാബല്യത്തില്‍ വരും.
ഇമിഗ്രേഷന്‍ ഓഫിസില്‍ ചെന്നു പുതുക്കുന്നതിനു പകരം ഇനി ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കാം. രാജ്യത്തെ 30 ലക്ഷത്തിലേറെ വിദേശികള്‍ക്ക് ഇത് പ്രയോജനപ്പെടും.
ഇന്‍ഷുറന്‍സ് ഫീസ് സംവിധാനം കൂടി ഓണ്‍ലൈന്‍ വീസ സംവിധാനത്തില്‍ ഉള്‍പ്പെടുത്താനായി ആഭ്യന്തരമന്ത്രാലയത്തിലെ ഐടി ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി അല്‍ മുഐലി മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അധികൃതരുമായി ചര്‍ച്ച നടത്തി.