തിരുവനന്തപുരം- സംഘപരിവാര്‍ ഹിന്ദുത്വവാദത്തിന്റെ കടുത്ത വിമര്‍ശകനും ആര്‍.എസ്.എസിനെതിരെ പരസ്യമായ നിലപാടെടുക്കുകയും ചെയ്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമിത്തിനു നേര്‍ക്ക് ആക്രമണം. ആശ്രമത്തിലെ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവും ആക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പുറത്ത് റീത്തും വച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അയല്‍ക്കാര്‍ അറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് സ്വാമി പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്കും താഴമണ്‍ കുടുംബത്തിനും പന്തളം രാജകുടുംബത്തിനു ഈ ആക്രമണത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ സ്വാമി ശക്തമായി രംഗത്തുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സ്വാമിക്ക് ഭീഷണികളുണ്ടായിരുന്നു.