റിയാദ് - വിശുദ്ധ സ്ഥലങ്ങളെയും മതചിഹ്നങ്ങളെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് സൈബർ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം കേസുകളിലെ പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റം ചെയ്യുന്നത് നല്ലതായി ചിത്രീകരിക്കുന്നതും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതും അതിനു വേണ്ടി പ്രചാരണം നടത്തുന്നതും ഇതേ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. പൊതുനിയമത്തിനും മതമൂല്യങ്ങൾക്കും സംസ്‌കാരത്തിനും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രതക്കും കോട്ടം തട്ടിക്കുന്ന വീഡിയോ ക്ലിപ്പിംഗുകളും സന്ദേശങ്ങളും മറ്റും തയാറാക്കുന്നതും അയച്ചുകൊടുക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണ്. സൈബർ ക്രൈം നിയമത്തിന്റെ ആറാം വകുപ്പ് അനുസരിച്ച് അഞ്ചു വർഷം വരെ തടവും മുപ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.