ദോഹ- കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഈ മാസം 28, 29 തീയതികളില്‍ ഖത്തര്‍ സന്ദര്‍ശിക്കും. ഇതാദ്യമായാണ് സുഷമ ഖത്തറിലെത്തുന്നത്. 30, 31 തീയതികളില്‍ കുവൈത്തും സുഷമ സ്വരാജ് സന്ദര്‍ശിക്കുന്നുണ്ട്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും.
ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഥാനിയുമായും കൂടിക്കാഴ്ചയുണ്ട്. കുവൈത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായും വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമായും സുഷമ ചര്‍ച്ച നടത്തും. ഗള്‍ഫ് മേഖലയുമായി സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണു സുഷമ സ്വരാജിന്റെ ഖത്തര്‍ സന്ദര്‍ശനം. 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു.