മസ്കത്ത്- ഇസ്രായില്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചു. ഇസ്രായിലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യമാണ് ഒമാന്‍. സുല്‍ത്താന്‍ ഖാബൂസുമായി കൂടിക്കാഴ്ച നടത്തിയതായും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മധ്യപൗരസ്ത്യദേശത്തെ സമാധാന പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചതായും ഇസ്രായില്‍ പറഞ്ഞു. ഭാര്യ സാറയോടൊപ്പമാണ് നെതന്യാഹു എത്തിയത്.