അൽഖർജ് - കള്ളനോട്ട് ശേഖരവുമായി ആഫ്രിക്കക്കാരനെ അൽഖർജിൽ നിന്ന് പട്രോൾ പോലീസ് അറസ്റ്റ് ചെയ്തു. 500 സൗദി റിയാൽ വിഭാഗത്തിൽപെട്ട പതിനേഴു ലക്ഷം റിയാലിന്റെ കള്ളനോട്ടുകൾ പ്രതിയുടെ പക്കൽ കണ്ടെത്തി. അൽഖർജിലെ ചെക്ക് പോയിന്റിൽ വെച്ച് സംശയം തോന്നി പട്രോൾ പോലീസുകാർ ആഫ്രിക്കക്കാരന്റെ കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർ നടപടികൾക്കായി പ്രതിയെ പിന്നീട് തൊണ്ടി സഹിതം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.