ഇടുക്കി- രാത്രിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. നെടുങ്കണ്ടം ചോറ്റുപാറ തെക്കെപ്പറമ്പിൽ മഹേഷ് കുമാറി (മനു-28) നെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സമീപ കാലത്ത് നെടുങ്കണ്ടം പോലീസ് കാന്റീനിൽ ജോലി ചെയ്തിരുന്നു. 21ന് തൂക്കുപാലത്തിന് സമീപം 60 കാരിയായ വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പ്രതി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ്് പോലീസ് പറയുന്നത്. അപമാനഭാരത്തെ തുടർന്ന് വയോധിക മക്കളിൽ നിന്ന് വിവരങ്ങൾ മറച്ചു വെച്ചിരുന്നു. മകന്റെ വീട്ടിലെത്തിയെങ്കിലും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചെന്നു മാത്രമാണ് വയോധിക പറഞ്ഞത്. എന്നാൽ നെടുങ്കണ്ടം സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥ വയോധികയുമായി സംസാരിച്ചപ്പോഴാണ് പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞത്. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു.