ദുബായ്- ഇന്തോനേഷ്യയിലേക്ക് പോയ ഇത്തിഹാദ് വിമാനത്തില്‍ യാത്രക്കാരിക്ക് സുഖപ്രസവം. പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മുംബൈയിലിറങ്ങിയ വിമാനത്തില്‍ ഇന്തോനേഷ്യന്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി.
അടിയന്തര വൈദ്യ സഹായത്തിനായാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ഇത്തിഹാദ് വ്യക്തമാക്കി. എന്നാല്‍ പ്രസവത്തിനായാണ് എന്ന് പറഞ്ഞതുമില്ല. ജക്കാര്‍ത്തയിലേക്ക് പോയ ഇവൈ 474 വിമാനമാണ് മുംബൈയിലിറക്കിയത്. വിമാനം ജക്കാര്‍ത്തയിലെത്താന്‍ നിശ്ചയിച്ചതിലും രണ്ട് മണിക്കൂര്‍ വൈകുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തിലിറക്കിയ വിമാനത്തില്‍നിന്ന് യുവതിയേയും കുഞ്ഞിനേയും അന്ധേരിയിലെ സെവന്‍ഹില്‍സ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.